ചാലിശേരി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച നടന്ന ഓണഘോഷം നാടിന് നവ്യാനുഭവമായി. രാവിലെ എല്ലാവരും ഓണക്കോടിയും , ഒരേ നിറത്തിലുള്ള ഷർട്ടും ധരിച്ച് പോലീസുകാർ സ്റ്റേഷൻ മുൻവശത്ത് വലിയ പൂക്കളം ഒരുക്കി
ഓണഘോഷത്തിൻ്റെ ഭാഗമായി എസ് എച്ച് ഒ എം. മഹേന്ദ്രസിംഹൻ കേക്ക് മുറിച്ച് മധുരം പങ്കിട്ടു ഓണസന്ദേശവും നൽകി.ഷൊർണ്ണൂർ ഡി വൈ എസ്.പി .ആർ മനോജ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തത് ആഘോഷത്തിന് ആഹ്ലാദമായി
സബ് ഇൻസ്പക്ടർമാരായ ടി . അരവിന്ദൻ , എസ്. ശ്രീലാൽ എന്നിവരുടെ നേതൃത്യത്തിൽ നാലുടീമുകളായി നടന്ന വടംവലി മൽസരം ആവേശമായി ഫൈനൽ മൽസരത്തിൽ എസ്.എച്ച്.ഒ എം. മഹേന്ദ്രസിംഹൻ നയിച്ച എ ടീമ് ജേതാക്കളായി ജാഗ്രത സമിതി അംഗം അഡ്വ ഭാസ്കരൻ സി.എം. സജീവൻ, പി.യു. എഡ് വി , എന്നിവർ വടംവലിനിയന്ത്രിച്ചു.വിജയിച്ച ടീമിന് നേന്ത്രകുലയും സമ്മാനിച്ചു.
ഉച്ചക്ക് നടന്ന പായസത്തോടുകൂടിയ ഓണസദ്യ എല്ലാവർക്കും സ്നേഹത്തിൻ്റെ സ്വാദ് പകർന്നുതു.ടർന്ന് സ്പൂൺ റൈസ് , കസേരകളി , വഞ്ചിപ്പാട്ട് , നാടൻപാട്ട് എന്നിവ ഉണ്ടായി കസേരകളിയിൽ ജാഗ്രത സമിതിയംഗം സുനിതസുരേഷ് വിജയിച്ചു.
നിയമത്തിൻ്റെ കാവൽക്കാരായി നിന്നവർ ഓണപൂക്കളത്തിനരികിൽ ഓണക്കോടിയണിഞ്ഞ് എസ്.എച്ച് ഒ യുടെ നേതൃത്വത്തിൽ ഒരുമിച്ച് നിന്ന് ഫോട്ടോയും എടുത്തു. ഓണഘോഷം ഔദ്യോഗിക ഉത്തരവാദിത്വത്തിനപ്പുറം സൗഹൃദവും, സന്തോഷവും നിറഞ്ഞ സ്നേഹത്തിൻ്റെ ദിനമായി.
എ എസ്. ഐ മാരായ കെ. ജയൻ , ബിനീഷ് , കെ. സുരേഷ് , എസ് മഹേശ്വരി , ജാഗ്രത സമിതി അംഗങ്ങളായ സുരേഷ് , സുനിത , മാധ്യമപ്രവർത്തകരായ എ.സി. ഗീവർ , പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.
യാത്രക്കിടെ അതു വഴി വന്ന മുൻ എം.എൽ. എ വി.ടി.ബലറാം പോലീസ് ഓണഘോഷത്തിന് ആശംസകൾ നേർന്നു.