അക്ബർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

 


പൊന്നാനി:അക്ബർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.തൃക്കാവ് വൈറ്റ് ഹൗസിൽ  ഓണനിലാവ് എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടിക്ക് അക്ബർ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജേന്ദ്രൻ ഭദ്രദീപം തെളിയിച്ച്  തുടക്കം കുറിച്ചു.ഷിജിത്ത്, നിഷാന്ത്, മുഹമ്മദ് ഹനീഫ, സഹീർ, ഷൈഫുൾ,റെനി അനിൽകുമാർ, ചിത്ര, ധന്യ, ഷാരോൺ എന്നിവർ സംബന്ധിച്ചു.

പൂക്കളവും കേരളത്തിന്റെ കലാ സംസ്കാരിക തനിമയോടു കൂടിയ ഗ്രൂപ്പ് സോംങ്ങ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, നാടൻ പാട്ട്, ഗ്രൂപ്പ് ഡാൻസ്, വടം വലി തുടങ്ങിയവയും താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മാഹാബലിയെ എതിരേറ്റ് വേദിയിലേക്ക് ആനയിച്ച കാഴ്ച വളരെയധികം മനോഹരമായ ഒരു ദ്യശ്യവിരുന്നായിരുന്നു.

 ഓണാഘോഷത്തിൽ പങ്കാളികളായ എല്ലാവർക്കും  വിഭവ സമ്യദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പരിപാടികളുടെ ഉദ്ഘാടനം അക്ബർ ഗ്രൂപ്പ് മേധാവി ഡോ: കെ വി അബ്ദുൽ നാസർ നിർവ്വഹിച്ചു. അക്ബർ ഗ്രൂപ്പ് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, നൂർജഹാൻ നാസർ, പി വി അയ്യൂബ്, റെനി അനിൽകുമാർ, സഹദേവൻ എന്നിവർ സംസാരിച്ചു.



Below Post Ad