വാഹനാപകടം; കുന്നംകുളം സ്വദേശിക്ക് ദാരുണാന്ത്യം


കുന്നംകുളം :മുണ്ടൂർ ഏഴാംകല്ലിൽ ഉണ്ടായ അപകടത്തിൽ കുന്നംകുളം സ്വദേശിയായ യുവാവ് മരിച്ചു.കുന്നംകുളം പട്ടാമ്പി റോഡ് നെപ്പൻസ് ലൈനിൽ ഏറത്ത് ഷാജി മകൻ അക്ഷയ് (20) ആണ് മരിച്ചത്.

അക്ഷയ് മഴുവഞ്ചേരിയിലാണ് വാടകക്ക് താമസിച്ചിരുന്നത്. ഇവിടേക്ക് സ്കൂട്ടറിൽ വരുന്ന വഴിയാണ് മറ്റൊരു വാഹനം തട്ടി അപകടം ഉണ്ടായത്. റോഡിൽ തെറിച്ചുവീണ ഇയാളെ ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

ഫോട്ടോഗ്രാഫി രംഗത്താണ് അക്ഷയ് പ്രവർത്തിച്ചിരുന്നത്. സംസ്ക്കാരം ബുധനാഴ്ച കാലത്ത്   ഷൊർണൂർ ശാന്തി തീരത്ത്.അമ്മ - ലിജി സഹോദരി - അമീഷ



Below Post Ad