കൂറ്റനാട് :കൂറ്റനാട് ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.ബസ് സ്റ്റാൻഡിനു സമീപത്ത് വെച്ചാണ് ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക് പറ്റിയത്. പരിക്കേറ്റ കൂറ്റനാട് ന്യൂ ബസാർ സ്വദേശി അബ്ദുൽ റഹീമിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് അപകടം പറ്റിയത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിനും സ്കൂട്ടറിനും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.