ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച അധ്യാപകനെതിരെ ആനക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പരാതി നൽകി

 


ആനക്കര : ശ്രീ നാരായണ ഗുരുവിനെ അവഹേളിച്ച കുമ്പിടി മേലഴിയം സ്കൂളിലെ അധ്യാപകനെതിരെ ആനക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.സി. രാജു പരാതി നൽകി.

കേരളത്തെ ഇന്നു കാണുന്ന കേരളമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് മേലെഴിയം ജി എൽ.പി.സ്കൂളിലെ പ്രകാശൻ എന്ന അധ്യാപകൻ തെറികൾ നിറച്ച അശ്ലീല പോസ്റ്റിട്ടത് നാടു മുഴുവൻ പ്രചരിക്കുകയാണ്.

 കേരളീയ ജനത ദൈവത്തെ പോലെ ആരാധിക്കുന്ന ഒരു മഹാ വ്യക്തിയെ അശ്ലീല പദങ്ങളാൽ അഭിഷേകം ചെയ്യുന്ന ഇയാളെ ഒരധ്യാപകനായി നിലനിർത്താനാവില്ല. സി പി എം പോഷക അധ്യാപക സംഘടനയുടെ നേതാവുകൂടിയായ ഈ മനുഷ്യൻ വർഷങ്ങളായി ഇത്തരം ആഭാസ പോസ്റ്റുകൾ എഴുതി സോഷ്യൽ മീഡിയാ ചുമരുകളെ വികൃതമാക്കുന്നുണ്ട്. 

രതി വൈകൃതങ്ങൾ കൊണ്ട് വീണ്ടുകീറിയ മനസ്സുള്ള ഇയാളെ ചെറുക്ലാസിലെ നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുന്നിൽ നിൽക്കാൻ ഇനി നാട് അനുവദിക്കില്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന സി പി എം തമ്പുരാക്കന്മാർ ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ജനകീയ വിചാരണ നടത്തി ഇയാളെ ഞങ്ങൾ വിദ്യാലയത്തിൽ നിന്ന് പുറത്താക്കുമെന്ന് ആനക്കര മണ്ഡലം കോൺഗ്രസ് നേതാക്കൾ അറിയിച്ചു



Below Post Ad