സ്മാർട്ട് മദ്രസാ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

 



കൂടല്ലൂർ : കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മദ്രസ കമ്മറ്റി പ്രസിഡണ്ട് പി.പി.യൂസഫ് മൗലവി നിർവഹിച്ചു.

തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് എ.വി ചേക്കു ഹാജി ഉദ്ഘാടനം ചെയ്തു

SMF മേഖല പ്രസിഡണ്ട് എ.വി മുഹമ്മദ് , SKMMA തൃത്താല റെയ്ഞ്ച് സെക്രട്ടറി സമദ് മാസ്റ്റർ, കൂട്ടക്കടവ് മഹല്ല് ഖത്തീബ് ത്വയിബ് റഹ്മാനി എന്നിവർ ആശംസകൾ നേർന്നു.


മഹല്ല് പ്രസിഡണ്ട് എം.വി.കുഞ്ഞുമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങളിൽ മദ്രസ സെക്രട്ടറി പി.പി. ലത്തീഫ് സ്വാഗതം പറഞ്ഞു. കുട്ടി കൂടല്ലൂർ ആമുഖ പ്രഭാഷണം നടത്തി. അബ്ബാസ് മൗലവി, സദർ മുഅലിം സലിം ഫൈസി എന്നിവർ ആശംസ പ്രസംഗം നടത്തി. എസ് എം അൻവർ നന്ദി പറഞ്ഞു.

മദ്രസ മുഅല്ലിം ഹുസൈൻ വാഫി കുട്ടികൾക്ക് ആദ്യ സ്മാർട്ട് ക്ലാസെടുത്തു. മദ്രസ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മദ്രസ മഹല് കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നടന്ന പി.മുഹമ്മദ് കുട്ടി മാസ്റ്റർ അനുസ്മണ പ്രാർത്ഥന സദസിന് മസ്ജിദു തഖ്‌വ ഖത്തീബ് ത്വയിബ് റഹ്മാനി നേതൃത്വം നൽകി.



Below Post Ad