മലപ്പുറം : NH 66 പൂക്കിപ്പറമ്പ് സർവീസ് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കക്കാട് ഭാഗത്തുനിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ട വാഹനത്തിലെ യാത്രക്കാരൻ അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാർ മറിഞ്ഞ ഉടൻ തന്നെ എഞ്ചിനിൽ നിന്ന് പുക ഉയർന്നിരുന്നു. എന്നാൽ, അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ കാരണം വാഹനം തീപിടിക്കാതെ രക്ഷപ്പെടുത്തി. തുടർനടപടികൾ സ്വീകരിച്ചു.