യൂത്ത് കോൺഗ്രസ്‌ ആലൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

 


തൃത്താല: വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിനും,ദേവസ്വം ബോർഡിനുമെതിരെ യൂത്ത് കോൺഗ്രസ്‌ പട്ടിത്തറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

INTUC സംസ്ഥാന സെക്രട്ടറി വി .അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെവി ഷിദിൻ ആദ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ നേതാക്കളായ പി.ബാലൻ, കെ. വിനോദ്, അംബിക ശ്രീധരൻ, സിപി മുഹമ്മദ്‌, ഈ.വി അസീസ്,കെ പി ഹരി തുടങ്ങിയവർ സംസാരിച്ചു..കെ.പി ഹരി സ്വാഗതവും, റാഫി പള്ളിയാലിൽ നന്ദിയും പറഞ്ഞു.


Below Post Ad