മോഷ്ടിച്ച സ്വർണ്ണവുമായി വെസ്റ്റ് ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതി ഷൊർണ്ണൂർ സ്‌ക്വാഡിൻ്റെ പിടിയിൽ

 



ഒറ്റപ്പാലം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടമ്പൂരിൽ നടന്ന കളവിന് ശേഷം സ്വർണ്ണവുമായി വെസ്റ്റ് ബംഗാളിലേക്ക് കടന്ന വെസ്റ്റ് ബംഗാൾ സുദേശിയായ SK ജിയാവുളിനെ ഷൊർണ്ണൂർ സ്‌ക്വാഡ് പിടിയിൽ

പാലക്കാട് പോലീസ് മേധാവി അജിത്കുമാർ IPSൻറെ നിർദ്ദേശപ്രകാരം ഷൊർണ്ണൂർ Dysp മനോജ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഒറ്റപ്പാലം പോലീസും ചേർന്ന് വെസ്റ്റ് ബംഗാളിലെ ഹൂഗ്ളി ജില്ലാ പോലീസ് പരിധിയായ സിംഗൂരിൽ നിന്ന് പിടികൂടിയത്.

മോഷ്ടാവിനെ തേടി ഇത്ര ദൂരം പെട്ടെന്ന് പോലീസ് എത്തുകയില്ലെന്ന് കരുതിയ പ്രതിയെ ഞെട്ടിച്ചുകൊണ്ട് കേരള പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

നേരത്തെ കടമ്പൂർ ഭാഗത്ത് സ്വർണ്ണപണിക്കായി എത്തിയിരുന്ന പ്രതിക്ക് സ്ഥലവുമായും സ്ഥാപനവുമായും ഉള്ള മുൻകാല പരിചയമാണ് മോഷണത്തിന് വഴിയൊരുക്കിയത്. ഈ മാസത്തിൽ തന്നെ നടന്ന പട്ടാമ്പി ആരാധാനജ്വല്ലറി കവർച്ച പ്രതികളെദിവസങ്ങൾക്കുള്ളിൽ പിടികൂടി അഭിനന്ദനങ്ങൾ നേടിയ ഷൊർണ്ണൂർ ക്രൈം സ്ക്വാഡിൻ്റെ മറ്റൊരു മികവായി കടമ്പൂർ മോഷണകേസ്.

സ്വർണ്ണത്തിന് വിലയേറുന്ന സമയത്ത് നാട്ടിൽ ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കടമ്പൂർ സംഭവത്തിലെ പ്രതിയെ പോലീസ് പിൻതുടർന്ന് പിടികൂടിയത് മാതൃകയാണെന്ന് പരാതികാരൻ പ്രതികരിച്ചു.

പാലക്കാട് ജില്ലാ പോലീസ്മേധാവി ശ്രീ.അജിത്ത്കുമാർ IPS ൻറെ നിർദ്ദേശത്തിൽ ഷൊർണ്ണൂർ Dysp മനോജ്കുമാർ,ഒറ്റപ്പാലം Cl അജീഷ്,SI സുഭാഷ്.എം,ക്രൈം സ്‌ക്വാഡ് ASl അബ്ദുൾ റഷീദ് പി,ക്രൈം സ്ക്വാഡ് അംഗങ്ങളായ സജിത്ത്,മിജേഷ്,ജയരാജ്, അർഷാദ്,സുനിൽ,നൗഷാദ് ഖാൻ,റിയാസ്, സജിത്ത് എന്നിവരുൾപ്പെട്ട പോലീസ് ടീമാണ് പ്രതിയെ പിടികൂടിയത്.

Below Post Ad