കൂറ്റനാട് : സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ.തൃത്താല മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.. ഐ എ എസ് കാരടക്കമുള്ളവർക്ക് ഡി എ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ പെൻഷൻകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിഖ വിതരണം ചെയ്യാതെ വയോധികരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്.
പ്രസിഡന്റ് യു വിജയകൃഷ്ണന്റെ ആധ്യക്ഷതയിൽ നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി പി വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്. പി. എ. സെക്രട്ടറി ചന്ദ്രൻ കെ. പി. സ്വാഗതവും സുകുമാരൻ കെ. വി. നന്ദിയും പറഞ്ഞു.യോഗത്തിൽ സീനിയർ മെമ്പർ പി. കൃഷ്ണനുണ്ണി നായർ, പി. ഇബ്രാഹിംകുട്ടി,വി. കെ. ഉണ്ണികൃഷ്ണൻ, മൂസക്കുട്ടി. കെ.,അച്യുതൻ കെ. വി., രാജഗോപാൽ പുന്നൂളി,ദാസ് പടിക്കൽ,രാഗാഗോപാലൻ സി.,തുടങ്ങിയവർ സംസാരിച്ചു.