ജിദ്ദയിൽ 40 വർഷം പ്രവാസി: രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത തിരൂർ സ്വദേശി മരിച്ചു

 



ജിദ്ദ ∙ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടെ മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു .തിരൂർ വൈലത്തൂർ സ്വദേശി ജിദ്ദ ബാബ് ശരീഫിൽ ജോലി ചെയ്യുന്ന വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് മരിച്ചത്


നാൽപത് വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന സലാം രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

പരേതനായ മൊയ്തീൻ ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ-റസിയാബി. മക്കൾ- ഹസ്ന അബ്ദുസലാം, അൻവർ അബ്ദുസലാം.സഹോദരങ്ങൾ- അയ്യൂബ്, സുബൈർ, സുബൈദ, സൽമ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ് കൂടെയുണ്ട്

Below Post Ad