കളഞ്ഞുപോയ സ്വർണ്ണ ലോക്കറ്റും രുദ്രാക്ഷമാലയും ദിവസങ്ങൾക്കകം വീണ്ടെടുത്ത് ചാലിശ്ശേരി പോലീസ് 8

 



ചാലിശ്ശേരി: കളഞ്ഞുപോയ സ്വർണ്ണ ലോക്കറ്റും രുദ്രാക്ഷമാലയും ദിവസങ്ങൾക്കകം വീണ്ടെടുത്ത് ചാലിശ്ശേരി പോലീസ്. 

മേഴത്തൂർ സ്വദേശിയായ വിഷ്ണുവിന് നഷ്ടപ്പെട്ട സ്വർണ ലോക്കറ്റും വെള്ളികെട്ടിയ രുദ്രാക്ഷമാലയുമാണ് തിരികെ ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജിഷ്ണുവിന് കൂറ്റനാട് വെച്ച് മാല നഷ്ടപ്പെട്ടത്.ചാലിശ്ശേരി സബ്ബ് ഇൻസ്പെക്ടർ ടി.അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ സിസിടിവി പരിശോധനകളിലൂടെ നഷ്ടപ്പെട്ട മുതൽ തിങ്കളാഴ്ച തിരികെ ലഭിക്കുകയായിരുന്നു.

സബ്ബ് ഇൻസ്പെക്ടർ ടി.അരവിന്ദാക്ഷനൊപ്പം സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്,രാജൻ, പി.എസ്.രഞ്ജിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Below Post Ad