വളാഞ്ചേരി : വെട്ടിച്ചിറയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വെട്ടിച്ചിറ പുന്നത്തല കൊളക്കുത്ത് ആലിക്കുട്ടി ഹാജിയുടെ മകന്‍ ഷാഫിയാണ് മരിച്ചത്.39 വയസ്സായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം. ബൈക്ക് വെട്ടിച്ചിറ സർവീസ് റോഡിലേക്ക് കയറിയപ്പോൾ വളാഞ്ചേരി ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.