തൃത്താല : തൃത്താല മാട്ടായ മുടവന്നൂർ റോഡിൽ ജൽ-ജീവൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള വർക്കിന്റെ നടത്തിപ്പിന് വേണ്ടി കുഴി വെട്ടി ഒരു വർഷമായിട്ടും അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കിയില്ല എന്ന് മാത്രമല്ല കാൽനടയാത്രക്കാരുടെ കാര്യം പോലും പരിതാപകരമാണ് തൃത്താല ഗ്രാമ പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന മുടവനൂർ - മാട്ടായ - വട്ടൊള്ളി ലിങ്ക് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി ചെയ്തിട്ടില്ല
വാട്ടർ അതോറിറ്റി PWD വകുപ്പിന്റെയും പദ്ധതിക്ക് നേതൃത്വം കൊടുത്ത് എകോപിപ്പിക്കുന്ന തൃത്താല പഞ്ചായത്ത് ഭരണ സമിതി യഥാസമയം വർക്ക് പൂർത്തിയാക്കാനായി ഒന്നും ചെയ്യുന്നില്ല.ജനദ്രോഹപരിപാടികളുമായി മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണ സമിതിക്ക് തൃത്താല മണ്ഡലം യുത്ത് കോൺഗ്രസ്സിന്റെ ഓർമപ്പെടുത്തലായി
റോഡ് കുഴിച്ചതിന്റെ ഒന്നാം വാർഷികം കേക്ക് മുറിച്ച് പ്രതിഷേധം നടത്തി. പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എം. നഹാസ് ഉൽഘാടനം നിർവഹിച്ചു വി.എസ്. സുമേഷ് അധ്യക്ഷദ വഹിച്ചു നേതാക്കളായ എം. മണികണ്ഠൻ, പി കെ അപ്പുണ്ണി,പി എം മോഹൻദാസ്, ഇ.റാണി, ഫസലുൽ ഹഖ്, ടി ടി അബ്ദുള്ള, ഉമ്മറലി, വിഷ്ണു,സലിം എം,അക്ബർ കെ പി, സൽമാൻ ഫാരിസ്, ഷെഹീർ കെ വി,അൽത്താഫ് ടി ടി ,ഷെഫീഖ് എ , സാലി പി പി, അൻസിൽ ഇ വി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.