രാമനാട്ടുകരയിൽ ഉംറ കഴിഞ്ഞെത്തിയ ആളെ കൂട്ടാൻ പോയ സംഘം അപകടത്തിൽപെട്ടു, ഏഴ് പേർക്ക് പരിക്ക്

 


രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീർ(5), റവാഹ്(8), സിനാൻ(20) എന്നിവർക്കാണ് പരിക്കേറ്റത്.

കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലാണ്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ആളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. നിർത്തിയിട്ട ബസ് കാർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം

Tags

Below Post Ad