റിയാദ്: അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് ചെമ്മാട്ടപ്പടിയിലെ മാണിക്കൻതൊടി മൻസൂർ (29) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മൻസൂർ അഞ്ചുവർഷമായി പ്രവാസിയാണ്.രാവിലെ സ്‌പോണ്‍സറുടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കി തിരിച്ചു താമസ സ്ഥലത്തെത്തി ഉറങ്ങിയതായിരുന്നു.
ഉച്ച സമയത്ത് സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി സ്‌പോണ്‍സര്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ചെന്നുനോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്.
പരേതനായ അബ്ദുൽ അലി ആണ് പിതാവ്. മാതാവ്: ആസ്യ പൊട്ടക്കുളത്തിൽ, ഭാര്യ: ചോലയിൽ മഠത്തിൽ ഷഹന ഷെറിൻ (മക്കരപ്പറമ്പ്). രണ്ട് വയസുള്ള ഫാത്തിമ ഷെൻസ ഇമാൻ ഏക മകളാണ്. സഹോദരങ്ങൾ: അബ്ദുൽ അസീസ് (ഖത്തർ), അബ്ദുൽ മജീദ് (ജിദ്ദ), ഫസീല