ആറങ്ങോട്ടുകര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് അംഗവും ചേലക്കര ഇലക്ട്രിക്കൽ സ്ഥാപന ഉടമയുമായിരുന്ന മരണപ്പെട്ട കുഞ്ഞുണ്ണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച "വി സപ്പോർട്ട് " പദ്ധതിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്നതോടൊപ്പം വ്യാപാരികളുടെ കുടുംബത്തെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ "ജീവിതത്തോടൊപ്പം ജീവിതത്തിനു ശേഷവും" എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് ധനസഹായം കൈമാറിയത്.
ചേലക്കര യിലുള്ള ഉണ്ണിയുടെ വസതിയിൽ വച്ച് നടന്ന ധനസഹായ കൈമാറ്റ പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസി മേച്ചേരി, പാലക്കാട് ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ, പാലക്കാട് ജില്ലാ ജറ്റൽ സെക്രട്ടറി കെ. എ. ഹമീദ്,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ടി.പി.ഷക്കീർ, രമേഷ് ബേബി, ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡണ്ട് എ. കെ. അബൂബക്കർ, രക്ഷാധികാരി ടി ഇ. സക്കരിയ ഹാജി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മൊയ്തീൻ, ഇ. സുരേഷ്, ഇ. കെ ഷാജിമോൻ എന്നിവർ പങ്കെടുത്തു.
