ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കൊപ്പം സ്വദേശി മുങ്ങി മരിച്ചു

 


പട്ടാമ്പി :  ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ പടിയിൽ താമസിക്കുന്ന കൂരിപ്പറമ്പിൽ അസീസ് ഹാജിയുടെ മകൻ നാസർ (50) ആണ് മരണപ്പെട്ടത്. 

ഇന്നലെ രാത്രി 10മണിയോടെ പട്ടാമ്പി കാരക്കാട് ഭാഗത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടതായാണ് വിവരം. 


Below Post Ad