ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. പള്ളം സ്വദേശിയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണം കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങൾ റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് റോഡിലൂടെ വന്നിരുന്ന ടിപ്പർ ഹോൺ മുഴക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ടിപ്പർ ഡ്രൈവറെ കല്യാണത്തിന് വന്ന ആളുകൾ ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മർദ്ദിച്ചവരെ തടയുകയും ചെയ്തു. തുടർന്ന് കല്ലേറ് ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറുതുരുത്തി പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
