ഓർമ്മകൾക്ക് മരണമില്ല | ഷാഫി കുമ്പിടി

 


ഓർമ്മകൾക്ക് മരണമില്ല 

............................ 

മറവി തീണ്ടാത്തൊരിന്ന ലേകളിൽ 

നീ എനിക്കാരൊക്കെയോ ആയിരുന്നു 

ഒരുനാളിൽ സുഹൃത്തായും

മറുനാളിൽ സോദരനായും 

പിന്നെ പലപ്പോഴും രക്ഷകനായും 

ഇരുളടഞ്ഞൊരൻ ജീവിത പാതയിൽ 

വെളിച്ചമേകിയ 

നീയും നിന്നോർമകളും 

നിൻ നിഷ്കളങ്കമായ 

നിറ പുഞ്ചിരിയും 

തെളിഞ്ഞു കത്തുന്ന 

നിലവിളക്ക് പോലിന്നുമെന്നകതാരിൽ തെളിയാറുണ്ട് 

ഓർമ്മകൾക്ക് മരണമില്ലാ 

നീല വാനിൽ 

തെളിയുന്നേകതാരമായ് 

നീയുതിച്ചുയരുമ്പോൾ 

സഞ്ചരിക്കാറുണ്ട് 

ഞാനാ വസന്ത കാല വഴികളിലൂടെ 

ഏകനായ് ഓർമ്മകൾ തഴുകി 

മിന്നി തെളിയുന്ന വൈദ്യുത ദീപത്തിൻ 

മുകളിലായ് പുഷ്‌പ്പമാല്യം ചാർത്തിയ 

നിൻ ഛായാ ചിത്രത്തിലെ 

പുഞ്ചിരിക്കും മുഖം കാണവേ...

ഈറനണിയാറുണ്ടിന്നുമെൻ നയനങ്ങൾ

✍️ഷാഫി കുമ്പിടി


Below Post Ad