മലപ്പുറം: പാമ്പ് കടിയേറ്റ് ഒരു വയസുകാരന് ദാരുണാന്ത്യം. മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി ശ്രീജേഷിന്റെ മകന്‍ അര്‍ജുനാണ് മരിച്ചത്. ഒന്നര വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
