തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ വൻ മുന്നേറ്റം നടത്തുമെന്ന് ഇടതുമുന്നണി നേതാക്കൾ

 



കൂറ്റനാട്: സംസ്ഥാനത്തിൻ്റെ മറ്റു മേഖലകൾക്ക് പോലും മാതൃകയാക്കാവുന്നതും, സമാനതകളില്ലാത്തതുമായ വികസന മുന്നേറ്റമാണ് തൃത്താലയിൽ നടന്നിട്ടുള്ളതെന്നും സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തൃത്താലയിൽ ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമന്നും  ഇടതുമുന്നണി നേതാക്കൾ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലറിയിച്ചു. തൃത്താല ബ്ലോക്ക് പരിധിയിലുള്ള ജില്ലാ , ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലെ മുഴുവൻ സ്ഥാനാർഥികളുടെയും പ്രഖ്യാപനവും, ബുധനാഴ്ചയോടെ തൃത്താലയിലുൾപ്പെടുന്ന രണ്ട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ ഉൾപ്പെടെ, 133 പഞ്ചായത്ത് വാർഡുകളിലേക്കും 16 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും , എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക നൽകിയതായും നേതാക്കൾ പറഞ്ഞു. സ്ഥാനാർഥികളുടെ ഗൃഹസന്ദർശനവും പഞ്ചായത്ത് കൺവെൻഷനുകളും നടന്നു വരുന്നതായും നേതാക്കൾ പറഞ്ഞു. യുവജനങ്ങൾക്ക് മുൻതൂക്കം നൽകിയും സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിലുള്ളവരുൾപ്പെടുന്നവരുമാണ് ത്രിതല പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്  പരിചയപ്പെടുത്തുന്ന സ്ഥാനാർഥികൾ.

തൃത്താലയിൽ ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തമാണെന്നും വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ  കാര്യമാക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. നിലവിലെ സ്ഥാനാർഥികളുടെ "സ്റ്റാറ്റസ്കോ " നിലനിർത്തിയാണ് ഇത്തവണ സീറ്റു വിഭജനം  പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ പി.എൻ. മോഹനൻ കപ്പൂർ ഡിവിഷനിലും, യുവജന സംഘടനയുടെ നേതാവ് ടി.കെ. സുധീഷ് ചാലിശ്ശേരി ഡിവിഷനിലും മത്സരിക്കും. തൃത്താലയിൽ

 എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്നും നേതാക്കൾ പ്രസ്താവിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഎം തൃത്താല ഏരിയാ സെക്രട്ടറി ടി.പി.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എൻ.മോഹനൻ, വി.കെ. ചന്ദ്രൻ, തൃത്താല ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ആർ.കുഞ്ഞുണ്ണി കെ.പി ശ്രീനിവാസൻ എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ ദേവസാസ്, ശ്രീജി കടവത്ത് എന്നിവർ പങ്കെടുത്തു.

Below Post Ad