തൃശ്ശൂർ :എരുമപ്പെട്ടി പതിയാരത്ത് കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. ചാവക്കാട് ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് വീട്ടിൽ 51 വയസ്സുള്ള ജലീലാണ് മരിച്ചത്. എരുമപ്പെട്ടി നെല്ലുവായി മുല്ല ക്ഷേത്രത്തിനു സമീപമുള്ള ബന്ധുവീട്ടിൽ ഇന്നലെ എത്തിയതായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പതിയാരം പുത്തൻ കുളത്തിൽ കുളിക്കുവാൻ ഇറങ്ങിയതായിരുന്നു. മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
