നാഗലശ്ശേരിയെ നയിക്കാൻ ഡോ. നിഷ വാര്യർ

 


കൂറ്റനാട്: നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഇനി ഡോ. നിഷ വാര്യർ നയിക്കും.19ാം വാർഡ് തൊഴുകാട് നിന്നു വിജയച്ച ഡോ. നിഷ വാര്യരെയാണ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സി പി ഐ എം നേതൃത്വം തിരഞ്ഞെടുത്തത്ത്.

ആകെ 19 വാർഡുകളുള്ള നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിൽ 16 വാർഡുകളിൽ സി പി ഐ എം നേടിയ ഉജ്ജ്വല വിജയം പഞ്ചായത്തിൽ പാർട്ടിയുടെ തുടർ ഭരണത്തിന് ശക്തമായ അടിത്തറ ഒരുക്കി.

കഴിഞ്ഞ ഗ്രാമ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സമനില വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ അംഗത്വം നഷ്ടമായ ഡോ. നിഷ വാര്യർ, ഇക്കുറി പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നത് രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ടി മോഹൻദാസ് മത്സരിക്കും.


Below Post Ad