പട്ടാമ്പി എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ അറബിക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി, പട്ടാമ്പി ഗവ. സംസ്കൃത കോളേജ് അറബിക് വിഭാഗം മേധാവി ഡോ.എ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു.
കോളേജ് സെക്രട്ടറി ഹംസ കെ സൈദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ. കരീം തങ്ങൾ, എം.ഇ.എസ് പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി.അബ്ദുല്ലക്കുട്ടി, കൊമോഴ്സ് വകുപ്പ് അധ്യക്ഷ കെ.ടി ഷഹനാസ്, അറബിക് വിഭാഗം മേധാവി പി.ആമിന, കോളെജ് യൂനിയൻ ചെയർമാൻ സൈദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.
