കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബി എൽ എ മാരുടെ യോഗം കൂറ്റനാട് രാജീവ് ഭവനിൽ ചേർന്നു.
തൃത്താലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വളളൂർ ഉദ്ഘാടനം ചെയ്‌തു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം, നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്റർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ കെ ബാബു നാസർ, പി മാധവദാസ്, ബാലകൃഷ്ണൻ, ടി കെ സുനിൽകുമാർ, ഷംസുദ്ധീൻ, ബാവ മാളിയേക്കൽ, ഹുസൈൻ പുളിയഞാലിൽ, ഷരീഫ് അന്നിക്കര, ജമാൽ ആളത്ത്, ഹാഷിം അച്ചാരത്ത്, രാജീവ് പാറയിൽ, മണ്ഡലംപ്രസിഡന്റ്മാരായ മുരളി മുത്താട്ട്, കുഞ്ഞിമോൻ മാവറ, ഉമ്മർ മൗലവി, തുടങ്ങിയവർ സംസാരിച്ചു.
