പി.ആർ കുഞ്ഞുണ്ണി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

 


തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ പി ആർ കുഞ്ഞുണ്ണിയെ തിരഞ്ഞെടുത്തു. എൽഡിഎഫ് , യുഡിഎഫ് മുന്നണികൾ തുല്യ സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ബ്ലോക്ക് പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.

ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷനിൽ നിന്നും വിജയിച്ച യു ഡി എഫ് സ്ഥാനാർഥി ബാവ മാളിയേക്കലിനെതിരിയൊണ് നറുക്കെടുപ്പിലൂടെ പി ആർ കുഞ്ഞുണ്ണി പ്രസിഡൻ്റ് സ്ഥാനം പിടിച്ചെടുക്കുന്നത്. 

കൂറ്റനാട് ഡിവിഷനിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി വിജയിച്ച പി ആർ കുഞ്ഞുണ്ണി കഴിഞ്ഞ ഭരണ സമിതിയിലും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു



Tags

Below Post Ad