ചങ്ങരംകുളം ഒതളൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ചങ്ങരംകുളം:ഒതളൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂർ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന കൊടക്കാട്ടുവളപ്പിൽ ചന്ദ്രന്റെ മകൻ ഷിജുകൃഷ്‌ണ(24)നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ ബസിൽ ജീവനക്കാരനായിരുന്ന ഷിജു കൃഷ്ണ‌നെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താവാത്തതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കാലത്ത് 10 മണിയോടെ സ്വന്തം വീടിന് പുറകിലുള്ള കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

താഴ്‌ച കൂടുതൽ ഉള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു. കുന്നംകുളം ഫയർഫോഴ്സും ചങ്ങരംകുളം പോലീസും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ട് നൽകും


Below Post Ad