മജ്‌ലിസുന്നൂർ വാർഷികം




കൂടല്ലൂർ കൂട്ടക്കടവ് മസ്ജിദുതഖ് വ മഹല്ല് - മുനീറുൽ ഇസ്ലാം മദ്രസ്സ സംയുക്ത കമ്മിറ്റികളുടെ കീഴിൽ മജ്‌ലിസുന്നൂർ വാർഷികം നടന്നു 

ഞായറാഴ്ച മഗ്രിബ് നമസ്കാരാനന്തരം ഖത്തീബ് ത്വയ്യിബ് റഹ്മാനി,സാലിം ഫൈസി എന്നിവരുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് ആരംഭിച്ചു 

ശേഷം നടന്ന പൊതു പരിപാടിയിൽ മഹല്ല് സെക്രട്ടറി പി.അബ്ബാസ് മൗലവി സ്വാഗതവും പ്രസിഡൻറ് എംവി കുഞ്ഞിമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് ത്വയ്യിബ് റഹ്മാനി ഉദ്ഘാടനം നിർവഹിചു

ആയിരത്തോളം ആളുകൾ പങ്കെടുത്ത മജ്‌ലിസുന്നൂർ പരിപാടിയിൽ  അഹ് ലൻ റമളാൻ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാലിഹ് അൻവരി ചേകന്നൂർ പ്രഭാഷണം നടത്തി.

സലീം ഫൈസി സികെ വസീർ മൗലവി എന്നിവർ പ്രസംഗിച്ചു കുട്ടി കൂടല്ലൂർ നന്ദി പറഞ്ഞു

Tags

Below Post Ad