സമസ്ത പട്ടിത്തറ പഞ്ചായത്ത് കോഡിനേഷന് കീഴിൽ പതാക ദിനം ആചരിച്ചു.

 



കൂറ്റനാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്ത പട്ടിത്തറ പഞ്ചായത്ത് കോഡിനേഷന് കീഴിൽ നൂറ് പതാകകൾ വാനിലേക്ക് ഉയർത്തി പതാകദിനം ആചരിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ പാലക്കാട് ജില്ലാ ട്രഷറർ സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വല്ലപ്പുഴ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖല പ്രസിഡണ്ട് ത്വയ്യിബ് ഫൈസി ആലൂർ പ്രഭാഷണം നടത്തി. 

അബ്ബാസ് മളാഹിരി കൈപ്പുറം, വി. മൊയ്തീൻകുട്ടി മുസ്ലിയാർ ആലൂർ, കുഞ്ഞാപ്പ ഹാജി കക്കാട്ടിരി, ഹസൻ മുസ്ലിയാർ ആലൂർ, ശിഹാബ് അൻവരി കക്കാട്ടിരി, അബൂബക്കർ ഫൈസി ആലൂർ, അബൂബക്കർ മാസ്റ്റർ മല, യൂസുഫ് മുസ്ലിയാർ ചിറ്റപ്പുറം, സൈഫുദ്ദീൻ ലത്വീഫി ചിറ്റപ്പുറം, സലാം മൗലവി കുണ്ടുകാട്, നൗഷാദ് അൻവരി, ശിഹാബ് അസ്ഹരി തലക്കശ്ശേരി, റഫീഖ് അൻവരി തലക്കശ്ശേരി, നവാഫ് തൃത്താല, അസീസ് മുസ്ലിയാർ, സിദ്ദീഖ് മുസ്ലിയാർ ഒതളൂർ, എം.എൻ. കെ മൗലവി കക്കാട്ടിരി, സഹലുദ്ദീൻ ചിറ്റപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.

Tags

Below Post Ad