ആരവം 2k26 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

 



പട്ടാമ്പി:ഉല്ലാസത്തിമാർപ്പോടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നടകക്കളരിയിലൂടെ വിസ്മയ ചിന്തകളുണർത്തിയും, കൈവിരുതിൽ വിരിഞ്ഞ വർണവസ്തുക്കളെ കൗതുകത്തോടെ നോക്കിയും നിർമ്മിച്ചും, കളിയിലൂടെയും കളരിയിലൂടെയും ജീവിത പാഠങ്ങൾ പഠിച്ചും, പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചും മരുതൂർ എ എം എൽ പി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് നടന്നു.

 മുൻസിപ്പൽ കൗൺസിലർ ശ്രീ.ശാഹുൽ ഹമീദ് (മാനു ) ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ പാലത്തിങ്കൽ അധ്യക്ഷനായി. പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി സിദീഖ് മാസ്റ്റർ, ശ്രീജ പി, ഷൈജ എന്നിവർ സംസാരിച്ചു.നാടക ക്കളരി, പേപ്പറിൽ തീർത്ത വർണവിസ്മയം, പുഴയറിവ്, കളിയും ചിരിയും, പാട്ടും പറച്ചിലും, ക്യാമ്പ് ഫയർ എന്നിവയിൽ നാടക പരിശീലകൻ ശ്രീ ആബിദ് മംഗലം,ശ്രീജ എം(പേപ്പർ ക്രാഫ്റ്റ്) കെ, ആർഷ വി മേനോൻ(കളരി), ശ്രാവൺകുമാർ, ശ്രീകാന്ത് (ഗായകർ) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 

രാവിലെ 8.30 ന് കോടിയേറിയ ആരവത്തിന് രാത്രി 8ഓടെ തിരശീലവീണു.വേറിട്ടതും പുതുമയുള്ളതുമായ വിവിധ സെഷനുകളിലൂടെ കടന്നുപോയ വിദ്യാർത്ഥികൾക്ക് ആരവം മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.

Tags

Below Post Ad