ആലൂർ പൂലേരിയിൽ ബൈക്ക് യാത്രികൻ കുളത്തിൽ വീണു മരിച്ചു

 




തൃത്താല: ആലൂർ പൂലേരിയിൽ ബൈക്ക് യാത്രികൻ റോഡരികിലെ കുളത്തിൽ വീണു മരിച്ചു. ആലൂർ മൂർക്കത്താഴം സ്വദേശി ചിറ്റപുറത്ത് ഉമ്മർ ബാവ (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9:30-ഓടെയായിരുന്നു അപകടം.

പൂലേരി ക്ഷേത്രത്തിന് സമീപം പാലക്കൽ ശിവക്ഷേത്രം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലായിരുന്നു അപകടം. കുളത്തിനോട് ചേർന്ന ഇടുങ്ങിയ വഴിയിലൂടെ സുഹൃത്തിനെ വീട്ടിലെത്തിച്ച് മടങ്ങി വരുന്നതിനിടയിലായിരുന്നു അപകടം. ആളൊഴിഞ്ഞ സ്ഥലത്തായതിനാൽ അപകടവിവരം ആദ്യം ആരും അറിഞ്ഞിരുന്നില്ല.

പ്രദേശത്തുകൂടി പോവുകയായിരുന്ന നാട്ടുകാരാണ് വ്യാഴാഴ്ച രാവിലെ കുളത്തിന് സമീപം ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ ഉമ്മർ ബാവയുടെ ഹെൽമെറ്റും ചെരുപ്പും കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.ഉടൻതന്നെ നാട്ടുകാർ കുളത്തിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും 10 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കുളത്തിന്റെ അടിഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


____________________________


Below Post Ad