ടിക്കറ്റ് നിരക്കില്‍ ഇരുപത് 20 ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക. എക്സ്പ്രസ് മോര്‍ സെയില്‍' എന്ന പേരിലാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഈ മാസം 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ അനൂകൂല്യം ലഭിക്കുക. ഫെബ്രുവരി അഞ്ച് വരെ ഇളവുകളോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും.
എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് സൗജന്യ ക്യാബിന്‍ ബാഗേജിന് പുറമെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
