ഇന്ത്യക്ക് മൂന്നാം ലോകകിരീടം, മുന്നിൽ നിന്ന് നയിച്ച് സഞ്ജു

 


കലാശ പോരിൽ കപ്പ്‌ അടിച്ച് ടീം ഇന്ത്യ. 96 റൺസിന്റെ തകർപ്പൻ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് റണ്‍സില്‍ അവസാനിച്ചു. കലാശപ്പോരില്‍ ഇന്ത്യ റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിന തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി.


സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.


മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.

ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ സഞ്ജു കളിച്ചത് വെറും 5 മല്‍സരങ്ങളാണ്. 5 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 321 റണ്‍സ്.



Below Post Ad