പട്ടാമ്പി: ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. പട്ടാമ്പി നിള ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃത്താല പടിഞ്ഞാറങ്ങാടി കൂനംമൂച്ചി സ്വദേശി 39 വയസ്സുകാരൻ തട്ടത്താഴത്ത് വീട്ടിൽ സജീർ ആണ് മരിച്ചത്. അഞ്ചുദിവസമായി സജീർ ലോഡ്ജിൽ മുറി വാടകക്കെടുത്ത് താമസിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ലോഡ്ജ് മാനേജരും സജീറും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഏഴുമണിക്ക് ശേഷം മുറി തുറക്കാത്തതിന് തുടർന്ന് മാനേജർ പോലീസിന് വിവരമറിയിക്കുകയും പോലീസ് എത്തി മുറി തുറന്നു നോക്കിയപ്പോൾ ഇയാൾ രക്തം ഛർദിച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടത്. മുറിയിൽ രക്തം തളംകെട്ടി കിടക്കുന്ന സ്ഥിതിയായിരുന്നു. തുടർന്ന് മൃതദേഹം പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സജീർ കരൾ സംബന്ധമായ അസുഖത്തിന് മരുന്നുകൾ കഴിക്കുന്നതാണ് വിവരം. എന്നാൽ മരണകാരണം എന്തെന്ന് വ്യക്തമല്ല. പട്ടാമ്പി പോലീസ് അസ്വഭാവികം മരണത്തിന് കേസെടുത്തു.
