കോഴിക്കോട്: കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി അദ്വൈത്(18)ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. പ്ലസ് വൺ വിദ്യാർഥിയാണ് അദ്വൈത്.
പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു
