ദേശമംഗലം സഫിയയുടെ മരണം: അയൽവാസി ശരത് പിടിയിൽ

 


ദേശമംഗലം കട്കശ്ശേരി തച്ചുകുന്ന് പ്രദേശത്തെ തച്ചോത്ത് വീട്ടിൽ സഫിയ ( 72 ) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെട്ടുകാട്ടിൽ പടി വീട്ടിൽ മോഹനൻ ( കുഞ്ഞിനു ) എന്നവരുടെ മകൻ ശരത്ത് ( 30 ) എന്നയാളെ പോലീസ് പിടികൂടി. മരണപ്പെട്ട സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം പിടിക്കപ്പെട്ട ശരത്തിന്റെ വീട്ടിലെ ശുചിം മുറിയിൽ നിന്നും കണ്ടെടുത്തതായി സൂചന.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് വീടിനുള്ളിൽ സഫിയയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും തുടർന്ന്  കുന്നംകുളം ഡി വൈ എസ് പി മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ്സ്കോഡും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി 

           മരണപ്പെട്ട സെഫിയയുടെ ശരീരത്തിൽ സ്ഥിരമായി കാണാറുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും, ശരീരത്തിൽ കാണുന്ന ചെറിയ ചെറിയ മുറിപ്പാടുകളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. 


ഇതിനെ തുടർന്നുള്ള അന്വേണത്തിലാണ് മരണപ്പെട്ട സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം പിടിക്കപ്പെട്ട ശരത്തിന്റെ വീട്ടിലെ ശുചിം മുറിയിൽ നിന്നും കണ്ടെടുത്തത്

Below Post Ad