ഡോ: കെ ബി മേനോൻ മെമ്മോറിയാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം

 


തൃത്താല: ഡോ: കെ ബി മേനോൻ മെമ്മോറിയാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സമുചിതമായി നടത്തുകയുണ്ടായി.

മാനേജ്മെന്റ് കമ്മിറ്റിയുടെയും PTA കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചെണ്ട മേളയുടെ അകമ്പടിയുള്ള ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് എ കെ ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ദിവ്യ ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ് മാട്ടായ, വാർഡ് മെമ്പർ ഷബ്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ വി ഷറഫുദ്ദീൻ, കെ വി ഷാ മരക്കാർ, ടി കെ അലി,ഹെഡ്മാസ്റ്റർ എ ശിഹാബിദ്ധീൻ, എം ലക്ഷ്മി ഭായ്, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.

ശുചിത്വ, പുകയില വിരുദ്ധ പ്രതിജ്ഞകൾ ഡോ: കെ ബി മേനോൻ മെമ്മോറിയാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവംകുട്ടികൾ ഏറ്റുചൊല്ലി.

പ്രിൻസിപ്പാൾ ഡോ : സലീന വർഗീസ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി മിനി എ എസ് നന്ദിയും പറഞ്ഞു

Below Post Ad