ആലത്തൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോങ്ങാട് വെട്ടുകുളം ഹൗസിൽ സുരേഷിൻ്റെയും സുനിതയുടെയും മകൻ സുജിത്ത് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോങ്ങാട് പുളിയം വീട്ടിൽ രാജഗോപാലിന്റെ മകൻ ആദർശിന് (20) പരിക്കേറ്റു. ഇയാളെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. എരിമയൂരിൽ നിന്ന് ആലത്തൂരിലേക്ക് വരുകയായിരുന്നു ഇരുവരും.കിണ്ടിമൊക്ക് ഗുരുകുലം ജംഗ്ഷന് സമീപം സർവീസ് റോഡിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.
മരിച്ച സുജിത്താണ് വാഹനം ഓടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലത്തൂരിലെ തുണിക്കടയിലെ ജീവനക്കാരായ ഇവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയതായിരുന്നു. സഹോദരൻ: സൂരജ്
