പത്ര വിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി crime

 


എരമംഗലം:പെരുമ്പടപ്പിൽ പത്ര വിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കോടത്തൂർ പുല്ലാര വീട്ടിൽ അപ്പു (52)നെയാണ് വീടിന് സമീപത്ത് റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കത്തി നശിച്ച നിലയിലാണ്.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പെരുമ്പടപ്പ് പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Below Post Ad