ഭർത്താവ് കാർ റിവേഴ്സ് എടുക്കുമ്പോൾ പിന്നിൽ നിന്ന ഭാര്യയെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു
കോട്ടയം കിടങ്ങൂരിലാണ് ഏവരെയും നടുക്കുന്ന ഒരു ദാരുണമായ വാഹനാപകടം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഈ സംഭവം ഉണ്ടായത്. ഒരു യാത്ര കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ശേഷം വാഹനം മുറ്റത്ത് പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ മുൻ പ്രധാനാധ്യാപികയായ ശോഭന കുമാരിയാണ് സ്വന്തം വീട്ടുമുറ്റത്ത് വെച്ച് വാഹനത്തിനടിയിൽ പെട്ട് ദാരുണമായി മരിച്ചത്..
ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
നടുക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കിടങ്ങൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
