ബെംഗളൂരുവിൽ കൊല്ലപ്പെട്ട കിരണിന് കണ്ണീരോടെ വിട നൽകി ജന്മനാട്; കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


 തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കിരണിനെ ബംഗളൂരുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ബാംഗ്ലൂർ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാകളക്ടറെയും ധരിപ്പിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.

കുടുംബവുമായി സംസാരിച്ചതിൽ നിന്ന് ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് മനസ്സിലാകുന്നത്. കേസ് ഒതുക്കിതീർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് പിന്നാലെ വിഷയത്തിൽ നടപടിക്കായി ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു.

ബംഗളൂരു യെലഹങ്കയിൽ കൊല്ലപ്പെട്ട തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കിരണിന്റെ മൃതദേഹം ഇന്ന് പുലർച്ചെയോടെ വീട്ടിലെത്തിച്ചു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചർ, വിവിധ പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ സന്നിഹിതരായി. 

രാവിലെ ഏഴ് മണിയോടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു


Below Post Ad