കെ പി നൗഷാദലി എം എൽ എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും
പൊന്നാനി | എം.എൽ.എ കെ.പി. നൗഷാദലിയുടെ ചങ്ങരംകുളത്തെ പുതിയ ഓഫീസ് നവംബർ 14ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. എടപ്പാൾ റോഡിൽ ഷൈൻ ഓഡിറ്റോറിയത്തിന് എതിർവശത്താണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ 'ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും' എന്ന വിഷയത്തിൽ ദേശീയ സെമിനാറും സംഘടിപ്പിക്കും. എൻ.എസ്. മാധവൻ, അർഫ ഖാനം ഷെർവാണി, വിനോദ് കെ. ജോസ് എന്നിവർ പങ്കെടുക്കും.
