സൈക്കിളോടിക്കവേ പത്തുവയസ്സുകാരി നിയന്ത്രണംതെറ്റി കുളത്തിൽവീണു. നാഗലശ്ശേരി പഞ്ചായത്തിൽ കട്ടിൽമാടത്തിനടുത്തുള്ള ചാത്തൻകുളത്തിലേക്കാണ് 10 വയസ്സുകാരി വട്ടൊള്ളി പാറക്കാട്ടിൽ നവാസിന്റെ മകൾ മിൻഹ ഫാത്തിമ തെറിച്ചുവീണത്.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ കരച്ചിൽകേട്ട് തൊട്ടടുത്ത് ജോലിചെയ്തിരുന്ന തൊഴിലാളികളാണ് കുട്ടിയെ കുളത്തിൽനിന്ന് കരകയറ്റി രക്ഷപ്പെടുത്തിയത്.
കെട്ടിട നിർമാണ തൊഴിലാളികളും നാട്ടുകാരുമായ മുല്ലക്കൽ മധു, കനകദാസ്, സുരേഷ്, അഭിനന്ദ്, പ്രതീഷ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ബാലികയുടെ ജീവൻ രക്ഷിക്കാനിടയായത്. ഇതേ കുളത്തിൽ വർഷങ്ങൾക്കുമുമ്പ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമായ അനുഭവം ഇവിടത്തുകാർക്കുണ്ട്