സംസ്ഥാനത്ത് രണ്ടാമതായി Hazardous Driving License നേടിയ നാഗലശ്ശേരി തൊഴുക്കാട് സ്വദേശിയായ ബർക്കത്ത് നിഷയെ ചാലിശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് ആദരിച്ചു.സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി വിനു ഉപഹാരം കൈമാറി.എസ് ഐ താഹിർ,ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,എസ് സി പി ഒ അബ്ദുൾ റഷീദ്,സി പി ഒ കമൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആദരവ് അറിയിച്ചു