ആനക്കര ഗവ. ഹയർസെക്കൻഡറിസ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ആനക്കര പഞ്ചായത്തിൽ വ്യാപക പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചു. എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് 1,000 വീടുകളിൽ പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിക്കുന്നത്.
ഒരു വീട്ടിൽ നാല് തൈകളും ഗ്രോബാഗുകളും നൽകിയാണ് വിദ്യാലയം പച്ചക്കറിക്കൃഷി നടപ്പാക്കുന്നത്. ആനക്കര പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. ബാലചന്ദ്രൻ അധ്യക്ഷനായി. പി.സി. രാജു പി.ടി.എ. വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ, പ്രോഗ്രാം ഓഫീസർ എം.പി. സതീഷ്, അനിത ടി.എ., ഉമ, സീമ, ശബരി, നാസർ, അർച്ചന, പവിത്ര, അതുൽ, എ.സി.എസ്. ആദർശ് എന്നിവർ സംസാരിച്ചു.