തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പാലം തുറക്കുന്നതോടെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്.
മന്ത്രി നിരവധി തവണ എടപ്പാൾ പാലം സന്ദർശിക്കുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെ ടി ജലീൽ എംഎൽഎയ്ക്കും പ്രവൃത്തിയുമായി സഹകരിച്ച എടപ്പാൾ ജനതയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി