കൂടല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ പുഴ പാഠശാല ഡിസംബർ 21 ചൊവ്വാഴ്ച നടക്കും. ഭാരതപ്പുഴ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് പുഴ പാഠശാലയാണ് ഈ വർഷം നടക്കുന്നത്. ഭാരതപ്പുഴയുടെ കൂടല്ലൂർ ജാറം കടവിലൂടെയുളള പ്രകൃതി നടത്തത്തോടെയാണ് (Nature Walk) പുഴ പാഠശാലക്ക് തുടക്കമാവുക. പറമ്പത്തു കടവിലെ തോണിക്കാരൻ ഇടപറമ്പിൽ ബാവയ്ക്കയുമായി കുട്ടികൾ സംവദിക്കും. ഭാരതപ്പുഴയുമായി ബന്ധപെട്ട ജൈവ വൈവിധ്യം തിരിച്ചറിയുകയാണ് പ്രകൃതി നടത്തത്തിലൂടെ ലക്ഷ്യമിടുന്നത്