പട്ടാമ്പിയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 67കാരന് 15 വർഷം കഠിന തടവ്


പട്ടാമ്പിയിൽ 7 വയസ്സുകാരിയെ കബളിപ്പിച്ചു വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസിൽ കൊപ്പം എടപ്പലം സ്വദേശി വേലായുധൻ(67) നെ 15 വർഷം  കഠിനതടവും ഒരു ലക്ഷം രൂപ പിഴയും നൽകുതിനായി വിധിച്ചു.

2019 ജനുവരി ആദ്യവാരത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പൊരിയും വെള്ളവും വാങ്ങി നൽകാമെന്ന് പേരിൽ കുട്ടിയെ കബളിപ്പിച്ച് പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു ലൈംഗികാതിക്രമം നടത്തിയത്.കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ജനവരി എട്ടിന് പ്രതിയെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. 

കൊപ്പം പോലീസ് സബ് ഇൻസ്പെക്ടർമാരായ ഫക്രുദ്ദീൻ, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷാദ് വിജയകുമാർ ഹാജരായി.പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും


Below Post Ad