മജീഷ്യൻ ആനന്ദ് മേഴത്തൂരിന് കലാംസ് വേൾഡ് റെക്കോർഡ്സ് പുരസ്‌കാരം


മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള കലാംസ് വേൾഡ് റെക്കോർഡ്സ്  നൽകുന്ന പുരസ്‌കാരം മജീഷ്യൻ ആനന്ദ് മേഴത്തൂരിന്.ഇന്ദ്രജാല വീഥിയിൽ കഴിഞ്ഞ 25 വർഷങ്ങളായി പ്രവർത്തിക്കുന്ന ആനന്ദ് മേഴത്തൂരിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നൽകുന്ന വേൾഡ് റെക്കോർഡും നേടിയിട്ടുണ്ട്.

സുപ്രസിദ്ധ മാന്ത്രികൻ ഗോപിനാഥ് മുതുകാടിനൊപ്പം ദേശസ്നേഹ സന്ദേശ ജാലവിദ്യകളുമായി ഭാരതം മുഴുവൻ പര്യടനം നടത്തുകയും നിരവധി വിദേശ വേദികളിൽ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

മനുഷ്യ മനസ്സിന്റെ അഗാതതകളിലേക്ക് വെളിച്ചം വീശുന്ന മെന്റലിസം പ്രോഗ്രാമുകളും, അന്ധവിശ്വാസത്തിന്റെ പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടത്തുന്ന പ്രവചന വിസ്മയങ്ങളും അവതരിപ്പിക്കുന്ന ആനന്ദ് മേഴത്തൂർ, ജീവിതത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലമായി കാണുന്നത് രാഷ്‌ട്രപതി ആയിരിക്കുമ്പോൾ കലാം സാറിനെ കാണാനും അല്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും സാധിച്ചതാണ്.

ആ മഹത്‌ വ്യക്തിയുടെ പേരിലുള്ള കലാംസ് വേൾഡ് റെക്കോർഡ് ലഭിച്ചത് മറ്റെല്ലാ അവാർഡുകളെക്കാളും മുകളിലാണെന്ന് ആനന്ദ് പറയുന്നു. സർട്ടിഫിക്കറ്റും മെഡലും കലാം മോമെന്റോയും അടങ്ങുന്ന അവാർഡ് അടുത്ത മാസം  ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

swale.

Tags

Below Post Ad